ചിറകൊടിഞ്ഞ് ജെറ്റ് എയർവേസ്; അനില്‍ അഗര്‍വാളും പിന്‍മാറി

By Sooraj Surendran.13 08 2019

imran-azhar

 

 

മുംബൈ: ജെറ്റ് എയർവേസ് കടുത്ത പ്രതിസന്ധിയിൽ. ജെറ്റ് എയര്‍വേസിനെ വാങ്ങുന്ന തീരുമാനത്തിൽ നിന്നും വേദാന്ത റിസോഴ്സസ് ഉടമ അനില്‍ അഗര്‍വാൾ പിന്മാറി. ഇതിന് മുൻപ് ഇത്തിഹാദും ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. ജെറ്റ് എയര്‍വേസിന്‍റെ ഓഹരി വാങ്ങാന്‍ അനില്‍ അഗര്‍വാളിന്‍റെ കുടുംബ ട്രസ്റ്റ് വോള്‍ക്കാന്‍ ഇന്‍വെസ്റ്റ്മെന്‍റ് തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനം പിൻവലിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. ഇതോടെ ജെറ്റ് എയര്‍വേസിന്റെ ഭാവി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

OTHER SECTIONS