മുകേഷ് അംബാനി നേട്ടങ്ങള്‍ കൊയ്ത വര്‍ഷം

By online desk .25 12 2019

imran-azhar

 

 

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിക്ക് 2019 സുവര്‍ണ വര്‍ഷം. ഏഷ്യയിലെ ഏറ്റവും ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) മേധാവിയുമായ മുകേഷ് അംബാനി ഈ വര്‍ഷം സമ്പാദിച്ചത് 17 ബില്യണ്‍ ഡോളര്‍ (12,09,66,05,00,000 കോടി രൂപ). ഇതോടെ അംബാനിയുടെ മൊത്തം ആസ്തി 60.8 ബില്യന്‍ ഡോളറായി. ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചികയിലാണ് ഈ കണക്ക്. ആര്‍ഐഎല്ലിന്റെ ഓഹരി മൂല്യത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതാണ് ഈ വര്‍ഷം അംബാനിയുടെ സമ്പാദ്യം വര്‍ധിക്കാന്‍ കാരണം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റ കടം പൂജ്യത്തിലേക്ക് കൊണ്ടുവരാനുള്ള അംബാനിയുടെ പദ്ധതിയാണ് ഓഹരി വിപണിയില്‍ കമ്പനിയുടെ അതിവേഗ ഉയര്‍ച്ചയെ സഹായിച്ച മറ്റൊരു ഘടകം. 2021 ന്റെ തുടക്കത്തോടെ ഗ്രൂപ്പിന്റെ അറ്റകടം പൂജ്യമാക്കി മാറ്റാനുള്ള പദ്ധതികള്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

 

OTHER SECTIONS