എസ് പി എസ് സ്റ്റീല്‍ റോളിംഗ് മില്‍സിന്റെ 92 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി

ന്യൂ ഡല്‍ഹി: ബാങ്കുതട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്.പി.എസ്.

author-image
online desk
New Update
എസ് പി എസ് സ്റ്റീല്‍ റോളിംഗ് മില്‍സിന്റെ 92 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി

ന്യൂ ഡല്‍ഹി: ബാങ്കുതട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്.പി.എസ്. സ്റ്റീല്‍ റോളിംഗ് മില്‍സിന്റെ 92 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി.

എസ്.പി.എസിന്റെ കീഴിലെ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍, മൂന്ന് ആഡംബര പാര്‍പ്പിടസമുച്ചയം, ഓഫീസ് കെട്ടിടം, 0.33 ഏക്കര്‍ സ്ഥലം എന്നിവയാണ് കണ്ടുകെട്ടിയത്. കമ്പനിക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നോട്ടീസ് നല്‍കിയിരുന്നെന്ന് ഇ.ഡി. ചൊവ്വാഴ്ച അറിയിച്ചു. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനി ഏപ്രിലില്‍ എസ്.പി.എസിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

അലഹാബാദ് ബാങ്കിന്റെ നേതൃത്വത്തിലുള്ള എട്ടു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ച് 550 കോടി രൂപ വെട്ടിച്ചെന്നാണ് കേസ്. കമ്പനിക്കും ഉടമസ്ഥന്‍ ബിപിന്‍ കുമാര്‍ വോറയടക്കമുള്ളവര്‍ക്കുമെതിരേ സി.ബി.ഐ. കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി. ക്രിമിനല്‍ കേസെടുക്കുകയായിരുന്നു.

 

assets of steel rolling mills confiscated