ആക്‌സിസ് ബാങ്ക് 'മാഗ്നസ് ക്രെഡിറ്റ് കാര്‍ഡ്' പുറത്തിറക്കി

By online desk.21 09 2019

imran-azhar

 

കൊച്ചി : ആക്‌സിസ് ബാങ്ക് 'മാഗ്നസ് ക്രെഡിറ്റ് കാര്‍ഡ്' പുറത്തിറക്കി. യാത്ര, താമസം, ഭക്ഷണം, സിനിമ തുടങ്ങി ജീവിതത്തിലെ ഏതാവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഈ പ്രീമിയം കാര്‍ഡ്. സമ്പന്നരെ ലക്ഷ്യമിട്ടാണ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.

 

ആക്‌സിസ് ബാങ്ക് ഇടപാടുകര്‍ക്ക് പുറമേ മറ്റ് ബാങ്ക് ഇടപാടുകാര്‍ക്കും കാര്‍ഡ് ലഭ്യമാണ്. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച കാര്‍ഡാണിതെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്. യാത്രാവിഭാഗത്തില്‍ ഓരോ വര്‍ഷവും കോംപ്ലിമെന്ററി വിമാന ടിക്കറ്റും വര്‍ഷത്തില്‍ എട്ടു തവണ എയര്‍പോര്‍ട്ട് സേവനങ്ങള്‍ (എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ഏജന്റ്, ഫാസ്റ്റ് ട്രാക്ക് ചെക്ക് ഇന്‍, ഇമിഗ്രേഷന്‍ തുടങ്ങിയവ) ഉപയോഗപ്പെടുത്താനുള്ള അവസരവും ഇടപാടുകാര്‍ക്കു ലഭ്യമാകുമെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ് ആന്‍ഡ് പേമെന്റ്‌സ് ഇവിപിയും മേധാവിയുമായ സഞ്ജീവ് മോഗെ പറഞ്ഞു.

 

 

OTHER SECTIONS