ഓഗസ്റ്റ് 22ന് ബാങ്ക് പണിമുടക്ക്

By Anju N P.07 Aug, 2017

imran-azhar


ഓഗസ്റ്റ് 22-ന് രാജ്യവ്യാപകമായി ബാങ്ക് ഉദ്യോഗസ്ഥര്‍ പണിമുടക്കും. സാധാരണക്കാരന്റെ താത്പര്യങ്ങള്‍ക്കെതിരേയുള്ള വിവിധ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരത്തിന് ആഹ്വാനംചെയ്തത്.


കേന്ദ്രസര്‍ക്കാരിന്റെ അടുത്തിടെ ഉണ്ടായ നയപ്രഖ്യാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ തകര്‍ക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്‌സ് അസോസിയേഷന്‍ ചണ്ഡീഗഢ് മേഖലാ ജനറല്‍ സെക്രട്ടറി ദീപക് ശര്‍മ ആരോപിച്ചു.