വിപണി കീഴടക്കാന്‍ വൈവിദ്ധ്യങ്ങളായ വാട്ടര്‍ പ്യൂരിഫയറുകളുമായി ബ്ലൂസ്റ്റാര്‍

By Anju N P.17 Aug, 2017

imran-azhar

 

 

വൈവിധ്യങ്ങായ വാട്ടര്‍ പ്യൂരിഫയര്‍ ഉത്പന്നങ്ങളുമായി ബ്ലൂസ്റ്റാര്‍ ലിമിറ്റഡ് വിപണി കീഴടക്കാനെത്തുന്നു. കഴിഞ്ഞ ഒക്ടോബറില്‍ റെസ്ഡന്‍ഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ ബിസിനസ്സ് രംഗത്തേക്ക് പ്രവേശിച്ച ബ്ലൂസ്റ്റാര്‍ ലിമിറ്റഡ് വൈവിധ്യമാര്‍ന്നതും ഭംഗിയോറിയതുമായ വിവിധയിനം വാട്ടര്‍ പ്യൂരിഫയറുകളാണ് അവതരിപ്പിക്കുന്നത്. സമീപ ഭാവിയില്‍ കൊമേഴ്‌സ്യല്‍ വാട്ടര്‍പ്യൂരിഫയര്‍ മേഘലയിലേക്കും ബ്ലൂസ്റ്റാര്‍ കടന്നുവരും. പുതിയ ഉത്പന്നങ്ങളെ വിപണിയിലെത്തിക്കുക വഴി സമഗ്ര വികസനമാണ് ബ്ലൂസ്റ്റാര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ 75 വര്‍ഷമായി റെസിഡന്‍ഷ്യല്‍ റും എയര്‍ കണ്ടീഷണറുകളുടെ വിപണന രംഗത്ത് വിദഗ്ധ സേവനം ലഭ്യമാക്കുന്ന ബ്ലൂസ്റ്റാര്‍ അതിന്റെ ജൈത്രയാത്ര ഇക്കാലമത്രയും തുടരുകയാണ്. ഈ വളര്‍ച്ചയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ഉത്പന്നങ്ങളുമായി ഉപഭോക്തൃവിപണിയല്‍ സജീവമാകാനാണ് ബ്ലൂസ്റ്റാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.വാട്ടര്‍ കൂളറുകളും കുപ്പി വെള്ളവുമായി വിപണിയില്‍ സജീവ
സാന്നിദ്ധ്യമറിയിച്ച ബ്ലൂസ്റ്റാര്‍ 4000 റീട്ടെയ്ല്‍ പോയന്റുകളുകളുമായി വിതരണരംഗത്ത് ശക്തമാണ്.വിശ്വാസ്യതയുമായി ഒരു മോഡേണ്‍ ബ്രാന്‍ഡായി ഈ രംഗത്ത് ബ്ലൂസ്റ്റാര്‍ നിലയുറപ്പിച്ചിരിക്കുന്നു.റെസിഡന്‍ഷ്യല്‍ വാട്ടര്‍ പ്യൂരിഫയറുകളുടെ വിപണിയിലേക്ക്
കഴിഞ്ഞ വര്‍ഷം കാല്‍വെയ്പ്പ് നടത്തിയ ബ്ലൂസ്റ്റാര്‍ ഈ വിപണിയില്‍ ശക്തമായ സാന്നിദ്ധ്യം തന്നെയാണ് അറിയിച്ചിരിക്കുന്നത്.

21 മോഡലുകളാണ് ബ്ലൂസ്റ്റാര്‍ വിവിധ നിറങ്ങളില്‍ RO, UV, RO+UV & RO+UV +UF എന്നീ വിഭാഗങ്ങളിലായി വിപണിയിലിറക്കിയിരിക്കുന്നത്. 21 മോഡലുകളില് 15 എണ്ണം ഡബിള്‍ലെയര്‍ R0+uv സംരക്ഷണമുറപ്പാക്കി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നു. സ്റ്റെല്ലാ,എഡ്ജ്, പ്രിസം. ഇംപീരിയ, മജിസ്റ്റോ , പ്രസ്റ്റീന എന്നീ സീരീസുകളിലായിട്ടാണ് ഇവ വിപണയിലെത്തിച്ചിരിക്കുന്നത്.7,900 മുതല് 44,900 വരെ വില നിലവാരത്തില്‌പ്പെടുന്ന വാട്ടര് പ്യൂരിഫയറുകളാണിവ.

 

 

OTHER SECTIONS