ഡോ.ബോബി ചെമ്മണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്‌

ഡോ.ബോബി ചെമ്മണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്‌

author-image
mathew
New Update
ഡോ.ബോബി ചെമ്മണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്‌

കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍, മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളം പേരെ അതിസാഹസികമായി സ്വജീവന്‍ പോലും വകവെയ്ക്കാതെ ബോട്ടുകളില്‍ ചെന്ന് രക്ഷപ്പെടുത്തിയ ജീവകാരുണ്യപ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്സുകാരനുമായ ഡോ.ബോബി ചെമ്മണൂരിന് ആലപ്പാട് നിവാസികളുടെ സ്‌നേഹാദരവ്. ആലപ്പാട് പൊറത്തൂരില്‍ വെച്ച് ആര്‍ച്ച് ബിഷപ്പ് ഡോ.മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് പൊന്നാട ചാര്‍ത്തിയാണ് ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചത്. പ്രളയജലത്തില്‍ അകപ്പെട്ടവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്ന് രക്ഷപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യവസ്തുക്കള്‍ നേരിട്ടെത്തിക്കുകയും ചെയ്തതിന്റെ ഉപകാരസ്മരണയായിരുന്നു പ്രസ്തുത ചടങ്ങ്.

bobby chemmanur felicitation