യൂനി കാലിക്കറ്റിന്റെ ബീച്ച് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് ഡാ. ബോബി ചെമ്മണൂര്‍

By Anju N P.06 10 2018

imran-azhar


 യൂനി കാലിക്കറ്റിന്റെ ബീച്ച് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്ത് ഡോ. ബോബി ചെമ്മണൂര്‍. പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ്വസ്തുക്കളും നിറഞ്ഞ് വൃത്തിഹീനമായ കോഴിക്കോട് സൗത്ത് ബീച്ചും പരിസരവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച ശുചീകരണ പ്രവൃത്തി 10 മണിയോടെ പൂര്‍ത്തിയായി. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പരിപാടി.

OTHER SECTIONS