കേരളത്തില്‍ 1000 വൈഫൈഹോട്ട്‌സ്‌പോട്ടുകള്‍

ബിഎസ്എന്‍എല്‍ 4ജി സംവിധാനം മാര്‍ച്ചില്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി അറിയിച്ചു.

author-image
Greeshma G Nair
New Update
കേരളത്തില്‍ 1000 വൈഫൈഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം :ബിഎസ്എന്‍എല്‍ 4ജി സംവിധാനം മാര്‍ച്ചില്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി അറിയിച്ചു.

സ്‌പെക്ട്രത്തിനാവശ്യമായ വന്‍ തുകയാണ് 4ജി വൈകാന്‍ കാരണം. ഇതിന് ഉടന്‍ പരിഹാരമുണ്ടാകും. കഴിഞ്ഞ വര്‍ഷം ബിഎസ്എന്‍എല്ലിന്റെ ലാഭം 650 കോടി. ഇത്തവണ 800 കോടി വരെ ലാഭം പ്രതീക്ഷിക്കുന്നു.

കേരളത്തിലെ 1000 വൈഫെ ഹോട്ട് സ്‌പോട്ടുകളില്‍ 4.5 ജിബി സ്പീഡ് ലഭ്യമാക്കുന്ന സംവിധാനം രണ്ട് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തില്‍ എസ്ബിഐ തിരുവനന്തപുരം ഡിജിഎം കെ. ചെല്ലമ്മയ്യ, ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ എസ്. ജ്യോതിശങ്കര്‍, പിജിഎം കെ. കുളന്തൈവേല്‍, തിരുവനന്തപുരം ജനറല്‍ മാനേജര്‍ എസ്.എസ്. തമ്പി, ഡിജിഎം ആര്‍. സതീഷ് എന്നിവര്‍ പങ്കെടുത്തു.

bsnl 4g