വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ വിപണിയിൽ മുന്നേറ്റം; സെൻസെക്‌സിൽ 487 പോയന്റ് നേട്ടത്തോടെ തുടക്കം

രണ്ടുദിവസത്തെ തകർച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ വിപണിയിൽ ഉണർവ്. സെൻസെക്‌സ് 487 പോയന്റ് നേട്ടത്തിൽ 48,927ലും നിഫ്റ്റി 152 പോയന്റ് ഉയർന്ന് 14,477ലുമാണ് വ്യാപാരം ആരംഭിച്ചത്.

author-image
sisira
New Update
വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ വിപണിയിൽ മുന്നേറ്റം; സെൻസെക്‌സിൽ 487 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ തകർച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ വിപണിയിൽ ഉണർവ്.

സെൻസെക്‌സ് 487 പോയന്റ് നേട്ടത്തിൽ 48,927ലും നിഫ്റ്റി 152 പോയന്റ് ഉയർന്ന് 14,477ലുമാണ് വ്യാപാരം ആരംഭിച്ചത്.

കല്യാൺ ജൂവലേഴ്‌സ്, സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ ഓഹരികൾ വിപണിയിൽ ഇന്ന് ലിസ്റ്റ്‌ചെയ്യും.

ബിഎസ്ഇയിലെ 1036 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 222 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ബിപിസിഎൽ, ഗെയിൽ, ബജാജ് ഫിൻസർവ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇൻഫോസിസ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

business sensex