ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

By uthara.12 12 2018

imran-azhar


മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. 311 പോയിന്റ് സെന്‍സെക്‌സ് നേട്ടത്തില്‍ 35461ലും 95 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 10644ലിലുമാണ് വ്യാപാരം നടക്കുന്നത് . ബിഎസ്‌ഇയിലെ 1290 കമ്പനികൾ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 301 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

ഇന്ത്യ ബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടാറ്റമോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, സിപ്ല, ഒഎന്‍ജിസി, എസ്ബിഐ, വേദാന്ത, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.അതേ സമയം ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌പിസിഎല്‍, ടൈറ്റന്‍ കമ്ബനി, കോള്‍ ഇന്ത്യ, ബിപിസിഎല്‍, റിലയന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

OTHER SECTIONS