സെന്‍സെക്‌സ് 297 പോയിന്റ് താഴ്ന്നു;ഓഹരി വിപണിയില്‍ നഷ്ടം

By uthara.01 Jan, 1970

imran-azhar

മുംബൈ : പുതിയ ആഴ്ചയുടെ തുടക്കത്തില്‍ത്തന്നെ ഓഹരി സൂചിക നിക്ഷേപകരെ നിരാശരാക്കി. സെന്‍സെക്‌സ് 297 പോയിന്റ് താഴ്ന്ന് 37571ലും, നിഫ്റ്റി 84 പോയിന്റ് നഷ്ടത്തില്‍ 11344ലിലുമാണ് വ്യാപാരം നടക്കുന്നത്. 1303 ഓഹരികള്‍ നഷ്ടത്തിൽ ആയപ്പോൾ ബിഎസ്‌ഇയിലെ 534കമ്പനികൾ ഓഹരികള്‍ നേട്ടത്തിലും.രൂപയുടെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി.

വേദാന്ത, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്‌സി, യുപിഎല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്ടെക്മഹീന്ദ്ര, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, എച്ച്‌സില്‍ ടെക്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ലുപിന്‍, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.ടര്‍ക്കിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഏഷ്യന്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്.

OTHER SECTIONS