പലിശ നിരയ്ക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക്‌മേല്‍ സമ്മര്‍ദ്ദം

വായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യ ബാങ്കുകളുടെ മേല്‍ സമ്മര്‍ദ്ദം ഏറുന്നു . തിരഞ്ഞെടുപ്പു മുന്നി ല്‍ക്കണ്ടാണ് സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നത്.

author-image
uthara
New Update
പലിശ നിരയ്ക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക്‌മേല്‍ സമ്മര്‍ദ്ദം

കൊച്ചി: വായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യ ബാങ്കുകളുടെ മേല്‍ സമ്മര്‍ദ്ദം ഏറുന്നു . തിരഞ്ഞെടുപ്പു മുന്നി ല്‍ക്കണ്ടാണ് സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശ കുറയ്ക്കാനാവാത്ത സാഹചര്യത്തില്‍ വായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബാങ്കുകള്‍. സമ്മര്‍ദം മുറുകിയാല്‍ പൊതുമേഖലയിലെ ചില ബാങ്കുകളെങ്കിലും നിസാരമായ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. എന്നാല്‍ അത് ബാങ്കുകള്‍ക്ക് പേര് നേടാനാകുമെങ്കിലും ഇടപാടുകാര്‍ക്ക് കാര്യമായ നേട്ടം ലഭിക്കില്ല.

ശക്തികാന്ത ദാസ് ഗവര്‍ണറായി നിയമിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ യോഗത്തില്‍ത്തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പണനയ സമിതി (എംപിസി) വായ്പ നിരക്കുകളില്‍ ഇളവു പ്രഖ്യാപിക്കുകയുണ്ടായി. തീര്‍ത്തും അപ്രതീക്ഷിതമായി ഇളവു പ്രഖ്യാപിച്ചതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദം സംശയിക്കപ്പെട്ടു . നിരക്ക് ഇളവു ചെയ്യാന്‍ കഴിഞ്ഞ ദിവസം ആര്‍ബിഐ ഗവര്‍ണര്‍ തന്നെ വാണിജ്യ ബാങ്ക് മേധാവികളോട് അഭ്യര്‍ഥിച്ചതോടെ സംശയത്തിനു സ്ഥിരീകരണമായി.ആര്‍ബിഐ വിളിച്ചുകൂട്ടിയ യോഗത്തിലായിരുന്നു ഗവര്‍ണറുടെ അഭ്യര്‍ഥന. വായ്പ നിരക്കുകള്‍ കുറയ്ക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നു പൊതു, സ്വകാര്യ ബാങ്കുകളുടെ മേധാവികള്‍ പങ്കെടുത്ത യോഗത്തില്‍ പലരും അഭിപ്രായപ്പെട്ടു . ബാങ്കുകള്‍ വായ്പാ നിരക്ക് കുറക്കാന്‍ സാവാകാശവും ആവശ്യപ്പെട്ടിരുന്നു .

എന്നാല്‍ പേരിനു വഴങ്ങാന്‍ ചില ബാങ്കുകളെങ്കിലും തയാറായിക്കൂടെില്ലൊണ് അറിയുന്നത്. ഇക്കാര്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ച മാര്‍ഗമായിരിക്കും മറ്റു ബാങ്കുകള്‍ അവലംബിക്കുകയെന്നും മാത്രം. ആര്‍ബിഐ 0.25% ഇളവു പ്രഖ്യാപിച്ചപ്പോള്‍ എസ്ബിഐ പ്രഖ്യാപിച്ചത് 0.05% ഇളവു മാത്രം. അതുതന്നെ ഭവന വായ്പകള്‍ക്കു മാത്രം.ആര്‍ബിഐ പ്രഖ്യാപിച്ച അതേ തോതില്‍ ഇളവു നല്‍കണമെങ്കില്‍ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശ കുറയ്ക്കണം.

ചെറുകിട സമ്പാദ്യ പദ്ധതികളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും കമ്പനികളില്‍നിന്നുള്ള കടപ്പത്രങ്ങളും മറ്റും ഉയര്‍ന്ന നിരക്കു വാഗ്ദാനം ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അസാധ്യമാണ്. ഏറ്റവും ഒടുവില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പോലും പലിശ നിരക്ക് ഉയര്‍ത്തുകയാണു ചെയ്തിട്ടുള്ളത്. വ്യവസായ, വാണിജ്യ മേഖലകളിലെ 4.71 കോടി ജീവനക്കാര്‍ക്കു ഗുണകരമാകുന്ന വിധത്തില്‍ നിരക്ക് 8.55 ല്‍ നി് 8.65 ശതമാനമായിരിക്കുന്നു .

tax