ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ലിമിറ്റഡിന്റെ ഏഴു മുതല്‍ എട്ടു ശതമാനം ഓഹരികള്‍ വാങ്ങാന്‍ ആമസോണ്‍ ഒരുങ്ങുന്നു

By uthara.16 10 2018

imran-azhar

ഫ്യൂച്ചറിന്റെ എട്ട് ശതമാനം ഓഹരികള്‍ ആമസോണ്‍ വാങ്ങുന്നു .2500 കോടി രൂപയ്ക്കാണ് ആമസോണ്‍  ഓഹരികള്‍  വാങ്ങുന്നത് .നേരത്തെ 10 ശതമാനം വാങ്ങുമെന്നാണ്  വാർത്തകൾ വന്നിരുന്നത് എങ്കിലും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ തീരുമാനം എന്നത് എട്ടു ശതമാനം ഓഹരികള്‍ വില്‍ക്കാനാണ്.ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മോര്‍ റീട്ടലിനെ കഴിഞ്ഞ മാസം ആമസോണും സമാറ ക്യാപിറ്റലും ചേര്‍ന്ന് ഏറ്റെടുക്കുകയുണ്ടായി .റീറ്റെയ്ല്‍ വമ്പൻന്മാരില്‍ പ്രമുഖരായ വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിനെ ഒരു ലക്ഷം കോടി രൂപയ്ക്ക്  ആണ് മാസങ്ങൾക്ക് മുൻപ് ഏറ്റെടുത്തത് .

OTHER SECTIONS