ബൈജൂസ്‌ ആപ്പ് സ്ഥാപകൻ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ

ബൈജൂസ്‌ ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ എന്ന മലയാളി ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ.

author-image
Chithra
New Update
ബൈജൂസ്‌ ആപ്പ് സ്ഥാപകൻ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ

ബൈജൂസ്‌ ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ എന്ന മലയാളി ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ. പഠന വിഷയങ്ങൾ ആപ്പ് വഴി കുട്ടികളിലേക്കെത്തിക്കുന്ന ബൈജൂസ്‌ ആപ്പിന്റെ മൂല്യം 40,000 കോടി രൂപ കടന്നതോടെയാണ് പട്ടികയിൽ ബൈജു എത്തിയത്.

ബൈജൂസ്‌ ആപ്പിന് മുൻപ് തുടങ്ങിയ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം ലഭിച്ചിരുന്നു.

ബംഗളൂരു ആസ്ഥാനമായ ബൈജൂസ്‌ ആപ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സി സ്‌പോൺസർമാർ ആവുകയും ചെയ്തിരുന്നു. കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു രവീന്ദ്രൻ.

byjus app