ബൈജൂസ് ആപ്പ് അമേരിക്കയിലേക്ക്

തിരുവനന്തപുരം : ചുരുങ്ങിയ കാലത്തിനുള്ളില്‍ വിപണയില്‍ വന്‍ സ്വാധീനം നേടി മലയാളികളുടെ അഭിമാനം വര്‍ദ്ധിപ്പിച്ച ബൈജൂസ് ആപ്പ്

author-image
online desk
New Update
ബൈജൂസ് ആപ്പ് അമേരിക്കയിലേക്ക്

തിരുവനന്തപുരം : ചുരുങ്ങിയ കാലത്തിനുള്ളില്‍ വിപണയില്‍ വന്‍ സ്വാധീനം നേടി മലയാളികളുടെ അഭിമാനം വര്‍ദ്ധിപ്പിച്ച ബൈജൂസ് ആപ്പ് അമേരിക്കന്‍ വിപണിയിലേക്കും കടക്കുന്നു. വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വ്യത്യസ്തമായ പരിപാടികളാണ് തങ്ങള്‍ അമേരിക്കയില്‍ ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് സ്ട്രാറ്റജിസ്റ്റ് അനിത കിഷോര്‍ പറഞ്ഞു.

ബൈജൂസിനെ സംബന്ധിച്ച് അമേരിക്ക വലിയ വിപണിയാണെന്നും അവിടെ വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം ഉണ്ടെന്നും മനസിലാക്കിയാണ് ഈ നീക്കം. അതേസമയം ഏഷ്യന്‍ രാജ്യങ്ങളിലും വരും നാളുകളില്‍ ആപ്പിന് സ്വീകാര്യത വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു. ഉള്ളടക്കം ഇംഗ്ലീഷിലായതിനാലാണ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് ആദ്യം തങ്ങളുടെ ഇടപെടല്‍ വ്യാപിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇതിനുള്ള പദ്ധതികള്‍ പൂര്‍ത്തീകരണത്തിലെത്തും. ഈ വര്‍ഷം 3,000 കോടി വരുമാനമാണ് കമ്പനി ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലേക്ക് മാറുമ്പോള്‍ ഉയര്‍ന്ന നിക്ഷേപമാണ് പ്രൊഡക്ട് ഡവലപ്‌മെന്റ് രംഗത്ത് നടത്തുന്നത്.

byjus app to america