ബൈജൂസ്‌ ആപ്പ് കേരളത്തിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് 40,000 കോടി രൂപ മൂല്യവുമായി ലോകശ്രദ്ധ നേടിയ മലയാളി സംരംഭമാണ് ബൈജൂസ്‌ ആപ്പ്.

author-image
Sooraj Surendran
New Update
ബൈജൂസ്‌ ആപ്പ് കേരളത്തിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് 40,000 കോടി രൂപ മൂല്യവുമായി ലോകശ്രദ്ധ നേടിയ മലയാളി സംരംഭമാണ് ബൈജൂസ്‌ ആപ്പ്. ബൈജൂസ്‌ ആപ്പ് കേരളത്തിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുകയാണ്. ടെക്‌നോളജി പ്രൊഡക്ഷൻ സെന്ററുകളാണ് കേരളത്തിലെത്തുക. വെർച്വൽ റിയാലിറ്റി സ്റ്റുഡിയോ ഉൾപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളുമായി കേരളത്തിലെത്തുന്ന സെന്ററുകളിൽ 1000 പ്രൊഫഷണലുകൾക്ക് തൊഴിലവസരം നൽകുമെന്നും സൂചനയുണ്ട്. ആദ്യ ഘട്ടത്തിൽ 300 പേരെയാണ് റിക്രൂട്ട് ചെയ്യുക. തിരുവനന്തപുരത്തിന് പുറമെ കൊച്ചിയും പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. തുടർന്ന് മുഖ്യമന്ത്രിയുമായി ധാരണാപത്രം ഒപ്പിടും. വിദ്യാഭ്യാസ സാങ്കേതികവിദ്യാരംഗത്ത് ലോകത്തേറ്റവും മൂല്യമുള്ള കമ്പിനിയാണ് 'ബൈജൂസ്‌'

byjus app