7,300 കോടി രൂപയുടെ ഇടപാടിൽ ആകാശിനെ ബൈജൂസ് ഏറ്റെടുത്തു

By sisira.06 04 2021

imran-azhar

 

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എജ്യൂക്കേഷൻ ടെക്നോളജി സ്റ്റാർട്ട്അപ്പായ ബൈജൂസ് രാജ്യത്തെ ഏറ്റവും വലിയ എൻട്രൻസ് പരിശീലന സ്ഥാപനങ്ങളിലൊന്നായ ആകാശ് എജ്യൂക്കേഷണൽ സർവീസസിനെ ഏറ്റെടുത്തു.

 

ഇരു കമ്പനികളും ഇടപാട് എത്ര തുകയുടേതാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, 100 കോടി ഡോളറിന്റേതാണ് ഇടപാട് എന്നാണ് ലഭിക്കുന്ന സൂചന. അതായത് 7,300 കോടി രൂപ.

 

ആകാശിന്റെ സ്ഥാപകരും നിക്ഷേപകരായ ബ്ലാക്‌സ്റ്റോണും ഇടപാട് പൂർത്തിയാകുന്നതോടെ ബൈജൂസിന്റെ ഓഹരിയുടമകളായി മാറും.

 

ഫെയ്സ്ബുക്കിന്റെ സ്ഥാപകൻമാർക്ക് സുക്കർബർഗും ഭാര്യ ചാൻ സുക്കർബെർഗും ചേർന്നുനടത്തുന്ന നിക്ഷേപക സംരംഭം, സെക്വയ, ടൈഗർ ഗ്ലോബൽ, മേരി മീക്കർ, യൂരീ മിൽനർ, ടെൻസെന്റ് തുടങ്ങിയ ആഗോള നിക്ഷേപകർ പലരും ബൈജൂസിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.

 

ഇതുവരെ 200 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ്ങാണ് ബൈജൂസ് നേടിയിട്ടുള്ളത്. 60-70 കോടി ഡോളർ കൂടി സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്.

 

OTHER SECTIONS