പുതിയ മാറ്റങ്ങളുമായി കാനറ ബാങ്ക്; ഡെബിറ്റ് കാർഡുകളുടെ പ്രതിദിന ഇടപാട് പരിധി ഉയർത്തി

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കൽ, പോയിന്റ് ഓഫ് സെയിൽ, ഇ-കൊമേഴ്‌സ് ഇടപാടുകൾ എന്നിവയ്‌ക്കായുള്ള പുതിയ പ്രതിദിന ഡെബിറ്റ് കാർഡ് ഇടപാട് പരിധി ഉടനടി പ്രാബല്യത്തിൽ വരുമെന്ന് കാനറ ബാങ്ക്.

author-image
Lekshmi
New Update
പുതിയ മാറ്റങ്ങളുമായി കാനറ ബാങ്ക്; ഡെബിറ്റ് കാർഡുകളുടെ പ്രതിദിന ഇടപാട് പരിധി ഉയർത്തി

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കൽ, പോയിന്റ് ഓഫ് സെയിൽ, ഇ-കൊമേഴ്‌സ് ഇടപാടുകൾ എന്നിവയ്‌ക്കായുള്ള പുതിയ പ്രതിദിന ഡെബിറ്റ് കാർഡ് ഇടപാട് പരിധി ഉടനടി പ്രാബല്യത്തിൽ വരുമെന്ന് കാനറ ബാങ്ക്.തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ മാറ്റങ്ങൾ പ്രഖ്യാപിക്കുന്നതായി കാനറ ബാങ്ക് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.ക്ലാസിക് ഡെബിറ്റ് കാർഡിന്റെ പ്രതിദിന എടിഎം പണം പിൻവലിക്കൽ പരിധി 40,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി.

ഈ കാർഡുകളുടെ പിഒഎസ് പരിധി നിലവിലെ 1,00,000 രൂപയിൽ നിന്ന് പ്രതിദിനം 2,00,000 രൂപയായി വർദ്ധിക്കും.എൻഎഫ്സികളുടെ പരിധി ബാങ്ക് വർദ്ധിപ്പിച്ചിട്ടില്ല. എൻഎഫ്സി പരിധി ഇപ്പോഴും 25,000 രൂപയായി സജ്ജീകരിച്ചിരിക്കുകയാണ്.കാർഡ് ഇടപാടുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഡിഫോൾട്ട് ആയി നൽകുന്ന കാർഡുകൾ എടിഎമ്മുകളിലും പിഒഎസുകളിലും സാധാരണയായ ഉപയോഗത്തിന് മാത്രമായാണ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.

കാർഡ് ഇഷ്യൂ ചെയ്യുന്ന സമയത്ത് അന്തർദ്ദേശീയ ഇടപാടുകളും, ഓൺലൈൻ (ഇ-കൊമേഴ്‌സ്) ഉപയോഗവും കോൺടാക്‌റ്റ്‌ലെസ് പ്രവർത്തനവും,പ്രവർത്തനരഹിതമാവും. എടിഎം, ബ്രാഞ്ച്, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, ഐവിആർഎസ് മുഖേന ഉപഭോക്താക്കൾക്ക് കാർഡിന്റെ ചാനൽ തിരിക്കാം. എടിഎം, പിഒഎസ്, ഇ-കൊമേഴ്‌സ്, ഡൊമസ്റ്റിക്/ഇന്റർനാഷണൽ, എൻഎഫ്‌സി കോൺടാക്‌റ്റ്ലെസ് എന്നിങ്ങനെയാണ് തരംതിരിവുകൾ.

Canara Bank h customer