700 മില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് കാര്‍ ദേഖോ

By online desk.15 10 2019

imran-azhar

 

ഓണ്‍ലൈന്‍ കാര്‍ വിപണിയായ കാര്‍ ദേഖോ 100 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു. ചൈനീസ് നിക്ഷേപകരായ ഓട്ടോഹോമിന്റെ നേതൃത്വത്തിലായിരിക്കും പുതിയ ഫണ്ടിംഗ് ഘട്ടം.

 

നിക്ഷേപ സമാഹരണത്തോടെ കാര്‍ ദേഖോയുടെ മൂല്യം 700 മില്യണ്‍ ഡോളറായി ഉയരാനാണ് സാധ്യത. നിലവിലെ നിക്ഷേപകരായ സെക്വോയ കാപ്പിറ്റല്‍ എട്ട് ബില്യണ്‍ ഡോളറിന്റെ ആഗോള വളര്‍ച്ചാ ഫണ്ടില്‍ നിന്നും കാര്‍ ദേഖോയില്‍ പുതിയ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. ഏകദേശം 70 മില്യണ്‍ ഡോളര്‍ ചൈനീസ് ഭീമനായ ഓട്ടോഹോം കാര്‍ ദേഖോയില്‍ മുടക്കുമെന്നാണ് സൂചന.

 

ഹോങ്കോംഗ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹെഡ്ജ് ഫണ്ടായ ടൈബോണ്‍ കാപ്പിറ്റലിന് ഓട്ടോഹോമിലും കാര്‍ ദേഖോയിലും നിക്ഷേപമുണ്ട്. ചൈനയിലെ ഏറ്റവും ജനകീയമായ ഓട്ടോമൊബീല്‍ ഓണ്‍ലൈന്‍ ഡെസ്റ്റിനേഷനുകളിലൊന്നാണ് ഓട്ടോഹോം.

OTHER SECTIONS