ഡിജിറ്റല്‍ പേയ്മെന്റ് വ്യാപകമാക്കാന്‍ കാഷ് ബാക്ക് ഓഫറുമായി വാട്ട്സ് ആപ്പ്

By priya.30 04 2022

imran-azhar

ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പെയ്മന്റില്‍ കൂടുതല്‍ ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ വാട്ട്സ് ആപ്പ്. വാട്ടസ്ആപ്പ് യുപിഐ പ്രയോജനപ്പെടുത്തി പണമിടപാട് നടത്തുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്‍കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു.

 

ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്‌ക്കേണ്ടത്.ഇന്ത്യയില്‍ ചവടുറപ്പിക്കുന്നതിന് ഗൂഗിള്‍ പേയും പിന്നീട് പേടിഎമ്മും ഇത്തരത്തില്‍ കാഷ്ബാക്ക് ഓഫര്‍ നല്‍കിയിരുന്നു. ഇതേ വഴിയില്‍ കൂടുതല്‍ ഉപയോക്താക്കളെ നേടാനാണ് വാട്ട്‌സ്ആപ്പിന്റെ നീക്കം.

 

ഓഫറിന് അര്‍ഹരായവരുടെ വാട്ട്‌സ്ആപ്പ് ബാനറില്‍ ഗിഫ്‌റ് ഐക്കണ്‍ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. ഇതു കണ്ടാല്‍ ഓഫറില്‍ പണം ലഭിക്കും. വാട്ട്‌സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം പണം അയയക്കേണ്ടത്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ യുപിഐ ഐഡി നല്‍കിയോ ഉള്ള ട്രാന്‍സാക്ഷനുകള്‍ക്ക് ഓഫര്‍ ബാധകമല്ല.

 

 

 

OTHER SECTIONS