സര്‍ക്കാര്‍ ഇടപെടല്‍ നീളുന്നു ; സിമന്റു വില വീണ്ടും വര്‍ധിപ്പിച്ച് കമ്പനികള്‍

By anju.11 02 2019

imran-azhar

 

സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതിനിടെ രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും സിമന്റ് വില വര്‍ധിപ്പിച്ച് കമ്പനികള്‍. ബാഗൊന്നിന് 25 രുപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ രണ്ടാഴ്ച്ചക്കിടെ സിമെന്റ് കമ്പനികള്‍ 75 രൂപ കൂട്ടി. ഇതോടെ സിമെന്റിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്


ഒന്നാം തിയതിയാണ് ബാഗൊന്നിന് അന്‍പത് രൂപ വീതം കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ചു കമ്പനി പ്രതിനിധികളെയും വിതരണക്കാരെയും ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടിയണ്ടായില്ല. ഇതിനു പിറകെയാണ് മുപ്പത് രൂപ വരെ വില കൂടുമെന്ന് കാണിച്ച് കമ്പനികള്‍ വിതരണക്കാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചത്.

പൊതുമേഖലയിലുളള മലബാര്‍ സിമെന്റ്സില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് വിലക്കയറ്റത്തെ നേരിടാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ കഴിഞ്ഞ തവണ സ്വകാര്യ കമ്പനികള്‍ അന്‍പത് രൂപ വര്‍ധിച്ചപ്പോള്‍ മലബാര്‍ സിമെന്റ്സ് ബാഗൊന്നിന് മുപ്പത് രൂപ വീതം കൂട്ടിയിരുന്നു.

 

OTHER SECTIONS