പ്രളയ ബാധിതർക്ക് കൈത്താങ്ങായി ബോബി ചെമ്മണ്ണൂർ

By Sooraj Surendran.04 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണ്ണൂർ. ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്. ദുരിത ബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് നൽകിയത്. ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിലെ ജീവനക്കാരുടെ വേദനത്തിൽ നിന്നും സമാഹരിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് മാർക്കറ്റിങ് ജനറൽ മാനേജർ അനിൽ സി പി,പി ആർ ഓ ജോജി എം ജെ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.