ചെമ്മണ്ണൂർ ഗ്രൂപ്പ് അവതരിപ്പിച്ച ഗോൾഡൺ ഫ്രോക്കിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു

By Sooraj Surendran .06 02 2019

imran-azhar

 

 

പെരുമ്പാവൂർ: ഇന്ത്യയിലാദ്യമായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് അവതരിപ്പിച്ച ഗോൾഡൺ ഫ്രോക്കിന്റെ ഉദ്‌ഘാടനം മുനിസിപ്പൽ ചെയർമാൻ സതി ജയകൃഷ്ണനും, സിനിമ താരം വി.കെ ശ്രീരാമനും ചേർന്ന് നിർവ്വഹിച്ചു. പെരുമ്പാവൂർ ഷോറൂമിലാണ് ഉദ്‌ഘാടനം നടന്നത്. 10 കിലോയിലധികം സ്വർണ്ണം ഉപയോഗിച്ചാണ് ഗോൾഡൺ ഫ്രോക്കിന്റെ പണി പൂർത്തിയാക്കിയത്. വിപണിയിൽ 3.5 കോടിരൂപയാണ് ഗോൾഡൺ ഫ്രോക്കിന്റെ വില. ചടങ്ങിൽ ജനറൽ മാർക്കറ്റിങ് മാനേജർ അനിൽ സി.പി, വ്യാപാര വ്യവസായി അസോസിയേഷൻ പ്രസിഡന്റ് സി.കെ അബ്ദുള്ള എന്നിവരും പങ്കെടുത്തു.

OTHER SECTIONS