350 മുതിര്‍ന്ന ഉദ്യോഗസ്ഥരെ കോഗ്‌നിസന്റ് പിരിച്ചുവിട്ടു

By online desk .25 12 2019

imran-azhar

 

യുഎസ് ആസ്ഥാനമായുള്ള ഐടി കമ്പനിയായ കോഗ്‌നിസന്റ് 80 ലക്ഷം മുതല്‍ 1.2 കോടി രൂപ വരെ വാര്‍ഷിക ശമ്പളം നേടുന്ന 350 ഓളം മുതിര്‍ന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. കമ്പനിയുടെ ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്ന പിരിച്ചുവിടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്ക് പുറത്തുള്ളവരും 50നും 55നും ഇടയില്‍ പ്രായമുള്ളവരുമാണ്. പിരിച്ചുവിടുന്നവരുടെ പട്ടിക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രയാന്‍ ഹംഫ്രീസിന്റെ ഓഫീസില്‍ സമര്‍പ്പിച്ചു.
ആഗോളതലത്തില്‍ 10,000 മുതല്‍ 12,000 വരെയുള്ള മിഡ്-സീനിയര്‍ ലെവല്‍ തസ്തികകളുടെ ഭാഗമായ ജീവനക്കാരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. പിരിച്ചുവിടുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാരായതിനാല്‍ കമ്പനിക്ക് ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.

 

കമ്പനിയുടെ ചെലവ് ചുരുക്കാനും മാര്‍ജിന്‍ മെച്ചപ്പെടുത്താനുമുള്ള നീക്കമാണ് ഇപ്പോഴത്തെ പിരിച്ചുവിടലെന്നും. ചിലവ് കുറയ്ക്കുന്നതിന് മറ്റ് നീക്കങ്ങളും പ്രതീക്ഷിക്കാമെന്നും ഐടി ഉപദേശക ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പിലെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ ബെന്‍ഡര്‍-സാമുവല്‍ പറഞ്ഞു. മറ്റ് കമ്പനികളും ഇതേ രീതി തുടരാന്‍ സാധ്യതയുണ്ടെന്നും ചില വിദഗ്ധര്‍ വ്യക്തമാക്കി.

 

കമ്പനിയുടെ ദീര്‍ഘകാല ആരോഗ്യത്തിനും മത്സരശേഷിക്കും നിലവിലെ പിരിച്ചുവിടല്‍ നിര്‍ണായകമാണെന്ന് കോഗ്‌നിസന്റ് സിഎഫ്ഒ കാരെന്‍ മക്ലൊഗ്ലിന്‍ വിശകലന വിദഗ്ധരുമായുള്ള കോണ്‍ഫറന്‍സ് കോളില്‍ വ്യക്തമാക്കി. ഊബര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പ്പറേറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാ?ഗമായി അടുത്തിടെ 350 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടലുകളില്‍ 70 ശതമാനവും വടക്കേ അമേരിക്കയിലായിരുന്നു.

OTHER SECTIONS