കോണ്ടൂര്‍ സൈബര്‍ ഗാര്‍ഡന്‍സിന് ഭൂമി പൂജ നടത്തി

By anju.23 Aug, 2017

imran-azhar

 

തിരുവനന്തപുരം: കോണ്ടൂര്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ശാഖയായ കോണ്ടൂര്‍ ബില്‍ഡേഴ്‌സിന്റെ പുതിയ പ്രോജക്ട് തിരുവനന്തപുരത്ത് ആരംഭിച്ചു. കോണ്ടൂര്‍ സൈബര്‍ ഗാര്‍ഡന്‍സ് കാര്‍ണേഷന്‍സിന്റെ ഭൂമിപൂജ നളിനിവര്‍മ്മ നിര്‍വഹിച്ചു. സി.ഇ.ഒ ശിവപ്രസാദ്, ജി.എം.(ഓപ്പറേഷന്‍സ്) ശ്രീജിത്ത് നായര്‍, എക്‌സി.ഡയറക്ടര്‍ മീരാകൃഷ്ണ, കൃഷ്ണമോഹന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


 ആകര്‍ഷകമായ 2,3 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ക്കൊപ്പം അതിവിശാലമായ ക്ലബ് ഹൗല്, സ്വിമ്മിങ് പൂള്‍, ആത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള ഫിറ്റ്‌നെസ് സെന്റര്‍ എന്നിവയാണ് പ്രോജക്ടിന്റെ പ്രത്യേകത. ടെക്‌നോ പാര്‍ക്ക് ,ഇന്‍ഫോസിസ് എന്നിവയ്ക്ക് സമീപത്തും, തിരുവനന്തപുരത്തെ നിര്‍ദിഷ്ട ലുലുമാള്‍, മാള്‍ ഓഫ് ട്രാവന്‍ കൂര്‍ എന്നിവയോടുള്ള സാമീപ്യം പ്രോജക്ടിന്റെ മേന്മയാണ്.

OTHER SECTIONS