കൊറോണ വിഴുങ്ങിയത് മുകേഷ് അംബാനിയുടെ 500 കോടി ഡോളർ

By Sooraj Surendran.28 02 2020

imran-azhar

 

 

മുംബൈ: ലോകമെമ്പാടും ഭീതി പടർത്തിയ കൊറോണ വൈറസ് കാരണം വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ് രാജ്യത്തെ ചില കോടീശ്വരന്മാർ. റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ ചെയർമാനും , മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് കൊറോണ വൈറസ് കാരണം നഷ്ടമായത് 500 കോടി ഡോളറാണ്. ഇന്ത്യയിലെ പ്രമുഖ സ്വകര്യ കമ്പനിയായ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയ്ക്ക് കൊറോണ കാരണം 88.4 കോടി ഡോളറാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഓഹരി വിപണിയിൽ ഏറ്റവുമധികം തകർച്ച ബാധിച്ചത് റിലയൻസ് ഗ്രൂപ്പിനാണ്. കമ്പനിയുടെ വിപണി മൂല്യത്തില്‍ 53,706.40 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 11.52 ലക്ഷം കോടി രൂപയാണ് ഓഹരി നിക്ഷേപകർക്ക് അകെ നഷ്ടമായത്. അസിം പ്രേംജിക്ക് 86.9 കോടി ഡോളറും, ഗൗതം അദാനിയ്ക്ക് 49.6 കോടി ഡോളറിന്റെയും നഷ്ടമാണുണ്ടായത്.

 

OTHER SECTIONS