ലോക്ക്ഡൗൺ നീട്ടിയാൽ സംസ്ഥാനത്തിന്റെ സാമ്പദ്‌വ്യവസ്ഥയിൽ കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ

By Online Desk .29 04 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് മൂന്നിന് ശേഷവും നീട്ടിയാൽ അത് സംസ്ഥാനത്തിന്റെ സാമ്പദ്‌വ്യവസ്ഥയിൽ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. നിലവിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജീവനക്കാർക്ക് ശമ്പളം നല്കാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും 80,000 കോടി രൂപയാണ് ഏകദേശ നഷ്ടമെന്നും സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നത് ശ്രമകരമായ ജോലിയാണെന്നും വിദഗ്ദർ സൂചിപ്പിക്കുന്നു. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ യഥാക്രമം 6,000 കോടി രൂപയുടെയും 14,000 കോടി രൂപയുടെയും നഷ്ടമുണ്ടായെന്നാണ് ലഭ്യമാകുന്ന പ്രാഥമിക കണക്ക്. 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴിൽ, കാഷ്വൽ തൊഴിലാളികളുടെ വേതനനഷ്ടം 14,000 കോടി രൂപയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ടൂറിസം മേഖലയും നിലംപതിച്ചു കഴിഞ്ഞു. സാമ്പത്തിക അടിയന്തരാവസ്ഥക്കെതിരെ ജാഗ്രത പുലർത്തണമെന്നും വിദഗ്ദർ പറയുന്നു.

 

OTHER SECTIONS