സെൻസെക്‌സ് 1,708 പോയന്റ് കനത്ത നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കോവിഡ് രണ്ടാംഘട്ട വ്യാപനം സെൻസെക്‌സിലും പ്രതിഫലിക്കുന്നു. ഇതോടെ സെൻസെക്‌സിന് 1,707.94 പോയന്റും നിഫ്റ്റിക്ക് 524.10 പോയന്റും നഷ്ടമായി. 3.44ശതമാനം നഷ്ടത്തിൽ സെൻസെക്‌സ് 47,883.38ലും 3.53ശതമാനം താഴ്ന്ന് നിഫ്റ്റി 14,310.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2433 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 493 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുകയാണ്. സെക്ടറൽ സൂചികകളിൽ പൊതുമേഖല ബാങ്ക് സൂചികയാണ് കനത്തനഷ്ടമുണ്ടാക്കിയത്. സൂചിക ഏഴുശതമാനത്തിലേറെ താഴ്ന്നു.

author-image
online desk
New Update
സെൻസെക്‌സ് 1,708 പോയന്റ് കനത്ത നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കോവിഡ് രണ്ടാംഘട്ട വ്യാപനം സെൻസെക്‌സിലും പ്രതിഫലിക്കുന്നു. ഇതോടെ സെൻസെക്‌സിന് 1,707.94 പോയന്റും നിഫ്റ്റിക്ക് 524.10 പോയന്റും നഷ്ടമായി.

3.44ശതമാനം നഷ്ടത്തിൽ സെൻസെക്‌സ് 47,883.38ലും 3.53ശതമാനം താഴ്ന്ന് നിഫ്റ്റി 14,310.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 2433 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 493 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുകയാണ്.

സെക്ടറൽ സൂചികകളിൽ പൊതുമേഖല ബാങ്ക് സൂചികയാണ് കനത്തനഷ്ടമുണ്ടാക്കിയത്. സൂചിക ഏഴുശതമാനത്തിലേറെ താഴ്ന്നു.

ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി.

ഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്ക വിപണിക്ക് തിരിച്ചടിയുണ്ടാക്കിയതായാണ് വിലയിരുത്തൽ.

sensex