ക്രഡായ് പ്രോപര്‍ട്ടി എക്‌സ്‌പോ ജൂലായ് 27 മുതല്‍ 29 വരെ

By Kavitha J.24 Jul, 2018

imran-azhar

തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേര്‍സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രഡായ്) അവതരിപ്പിക്കുന്ന 'ക്രഡായ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ' ജൂലായ് 27 മുതല്‍ 29 വരെ തിരുവനന്തപുരം ശ്രീമൂലം ക്ലബില്‍ നടക്കുന്നതാണ്. രാവിടെ 10 മുതല്‍ രാത്രി 8 വരെയാണ് സന്ദര്‍ശക സമയം. സംസ്ഥാനത്തെ ഉയര്‍ന്ന നിരയിലുള്ള റിയല്‍ എസ്റ്റേറ്റുകാരും കെട്ടിട നിര്‍മ്മാണ കമ്പനിക്കാരും പണമിടപാട് രംഗത്തുള്ളവും എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ നിലവാരങ്ങളിലുള്ള നൂറിലധികം പ്രോജറ്റുകളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.