'ക്രിപ്‌റ്റോ കറൻസി'യുമായി റിലയൻസ് ജിയോ

By Bindu PP.12 Jan, 2018

imran-azhar

 

 

 

ന്യൂഡല്‍ഹി: റിലയൻസ് ജിയോ പുതിയ ക്രിപ്‌റ്റോ കറൻസിയുമായി വരുന്നു. ഡിജിറ്റൽ കറൻസിയുടെ ഭാഗമായാണ് ഇത്തരത്തിൽ ഉള്ള മുന്നൊരുക്കം. അകാശ്‌ അംബാനിയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. 50 അംഗമുള്ള ടീമാണ് ഇതിന് തയ്യറെടുത്തിരുന്നത്.ജിയോ കോയിന്‍ എന്നായിരിക്കും ഡിജിറ്റല്‍ കറന്‍സിയുടെ പേര്. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി വികസിപ്പിക്കുക ഈ സംഘമായിരിക്കും. സ്മാര്‍ട്ട് കോണ്‍ട്രാക്ട്, സപ്ലൈ ചെയിന്‍ മാനേജുമെന്റ് ലോജിസ്റ്റിക്‌സ് തുടങ്ങിയ അപ്ലിക്കേഷനുകളും ഇതോടൊപ്പം വികസിപ്പിക്കേണ്ടതുണ്ട്. അതേസമയം, പദ്ധതിയെക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് അധികൃതര്‍ തയ്യാറായില്ല. ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ ജാഗ്രത പുലര്‍ത്തണമെന്ന് റിസര്‍വ് ബാങ്കും ധനകാര്യ മന്ത്രാലയവും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യത്തിന് വന്‍കുതിപ്പുണ്ടായതോടെയാണ് നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. കഴിഞ്ഞ ഡിസംബറില്‍ 20000 ഡോളറോളം മൂല്യമുയര്‍ന്നെങ്കിലും പിന്നീടങ്ങോട്ട് മൂല്യമിടിയുകയാണുണ്ടായത്. 12,801 ഡോളറിലേയ്ക്ക് കഴിഞ്ഞ ദിവസം ബിറ്റ് കോയിന്റെ നിലവാരം താഴ്ന്നിരുന്നു.

 

OTHER SECTIONS