സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ടെക്നിസാങ്റ്റിന് നവീകരണ ഫണ്ടിംഗുമായി ഐഐടി കാൺപൂർ

കൊച്ചി: ഇന്ത്യയിൽ തെരഞ്ഞെടുത്ത 13 സ്റ്റാർട്ടപ്പുകളുടെ ആദ്യ കൂട്ടായ്മയുടെ ഭാഗമായി കൊച്ചിയിൽ പ്രവർത്തിച്ചു വരുന്ന ബിഗ് ഡാറ്റാ സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ടെക്നിസാങ്റ്റിന് 22 ലക്ഷം രൂപ സ്റ്റാർട്ടപ്പ് ഗ്രാന്റും ഫെലോഷിപ്പ് ഫണ്ടിംഗും പ്രഖ്യാപിച്ച് ഐഐടി കാൺപൂരിലെ സി3ഐഹബ്. ഡിജിറ്റലൈസേഷൻ വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ സ്ഥാപനങ്ങൾ തമ്മിലുള്ള ഈ സഹകരണം, സമൂഹത്തിൽ അനിവാര്യമായിക്കൊണ്ടിരിക്കുന്ന സൈബർ-സുരക്ഷാ സ്റ്റാർട്ടപ്പുകളുടെ വളർച്ച മെച്ചപ്പെടുത്തുന്നതിന് ഉപകാരപ്രദമാകും, കൂടാതെ രാജ്യത്തെ ഡിജിറ്റൽ സുരക്ഷാ ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യും. കൂടുതൽ ഫണ്ടുകൾ നേടുന്നതിനും, സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമുള്ള ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതോടൊപ്പം അന്തർ‌ദ്ദേശീയമായി തങ്ങളുടെ സേവനങ്ങൾ‌ വ്യാപിക്കുന്നതിനും ഇത് ടെക്നിസാങ്റ്റിനു സഹായകമാകും.

author-image
Web Desk
New Update

സൈബർ-ഫിസിക്കൽ സിസ്റ്റങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിയുന്ന തരത്തിലാണ് സി3ഐഹബ് സ്ഥാപിച്ചിരിക്കുന്നത്. സുരക്ഷാ തകരാറുകൾ വിശകലനം ചെയ്യുന്നതും സിസ്റ്റം ആർക്കിടെക്ചറിന്റെ വിവിധ തലങ്ങളിൽ അവയെ അഭിസംബോധന ചെയ്യുന്നതിനുള്ള ടൂളൂകൾ വികസിപ്പിക്കുന്നതും മുതൽ ഈ ടൂളുകൾ വിന്യസിക്കാൻ തയ്യാറായ സോഫ്‌റ്റ്‌വെയറുകളിലേക്ക് പരിവർത്തനം ചെയ്യുകയും ,ടൂളുകളെ കൃത്യമായ മാനദണ്ഡത്തിൽ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സി3ഐഹബ് പിന്തുണ നൽകുകയും ചെയ്യുന്നു. കൂടാതെ സി3ഐ ഹബ്, ഐഐടി കാൺപൂരിലെ അവരുടെ പങ്കാളിയായ ഫസ്റ്റ് വഴി, തെരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് സമഗ്രമായ പിന്തുണ നൽകുകയും വരും തലമുറയിലെ സൈബർ സുരക്ഷ ഗവേഷകർക്കും പ്രൊഫഷണലുകൾക്കും പരിശീലനം നൽകുകയും ചെയ്യുന്നു.

നന്ദകിഷോർ ഹരികുമാർ, ഡിൻസൺ ഡേവിഡ് കുര്യൻ, രാകേഷ് ഐക്കര എന്നിവരാണ് ഡിജിറ്റൽ റിസ്ക് മാനേജ്മെന്റ് രംഗത്ത് മികച്ച സേവനം പ്രദാനം ചെയ്ത് കൊച്ചിയിൽ പ്രവർത്തിച്ചു വരുന്ന സൈബർ സുരക്ഷാ സ്റ്റാർട്ടപ്പായ ടെക്നിസാങ്റ്റിന്റെ സ്ഥാപകർ. സ്വന്തമായി വികസിപ്പിച്ച AI പവർഡ് ഡിജിറ്റൽ റിസ്ക് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ ഇന്റഗ്രിറ്റെ ഉപയോഗിച്ച് സൈബർ മേഖലയിലെ അപകടങ്ങൾ, സ്വകാര്യ ഡേറ്റാ ലംഘനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്നതാണ് ടെക്നിസാങ്റ്റിന്റെ പ്രധാന ലക്ഷ്യം.

ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ അനിവാര്യമായുള്ള സൈബർ സുരക്ഷാ സ്റ്റാർട്ടപ്പുകളെ ത്വരിതപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാ- രിന്റെ പിന്തുണയോടെ ഐഐടി കാൺപൂർ പോലെയുള്ള നിരവധി വിദ്യാഭാസ സ്ഥാപനങ്ങൾ മുന്നോട്ട് വരികയാണ്. ഡിജിറ്റൽ മേഖലയിലെ പ്രശ്നങ്ങൾ തത്സമയം പരിഹരിക്കുന്ന കൂടുതൽ സ്റ്റാർട്ടപ്പുകളെ നമ്മുടെ രാജ്യത്തിന്റെ സൈബർ സുരക്ഷാ ആവശ്യങ്ങൾ സമ്പന്നമാക്കുന്നതിനായി ഇന്ത്യ പ്രഥമ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിന്തുണയ്‌ക്കണം. ” ടെക്നിസാങ്റ്റിന്റെ സ്ഥാപകനും സിഇഒ യുമായ നന്ദകിഷോർ ഹരികുമാർ അഭിപ്രായപ്പെട്ടു.

Technisanct