എന്‍.സി.എല്‍.ടി വിധിയില്‍ സൈറസ് മിസ്ത്രിയ്ക്ക് തിരിച്ചടി

By Kavitha J.09 Jul, 2018

imran-azhar


മുംബൈ: ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാനായ സൈറസ് മിസ്ത്രി നല്‍കിയ ഹര്‍ജി നാഷണല്‍ കമ്പനി ലോ ട്രിബുണല്‍ തള്ളി. തന്നെ ചൈയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയത് അനധികൃതമായാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്. എന്നാല്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനെ നീക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിന് അധികാരമുണ്ടെന്നും, അവര്‍ക്കു മിസ്ത്രിയിലുള്ള വിശ്വാസം നഷ്ടമായതിനെ തുടന്നാണ് തല്‍സ്ഥാനത്തു നിന്നും ഇദ്ദേഹത്തെ മാറ്റിയതെന്നും ട്രിബുണല്‍ വിധിയില്‍ വ്യക്തമാക്കി. 2016ല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളില്‍ നിന്നും രാജി വെച്ചിരുന്നു.