ദീപാവലി മുഹൂര്‍ത്തവ്യാപാരം ഇന്ന്

By online desk.27 10 2019

imran-azhar

 

മുംബൈ : ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരം ഇന്ന് വൈകിട്ട് നടക്കും. ബിഎസ്ഇയിലും എന്‍എസ്ഇയിലും 6.15 മുതല്‍ 7.15 വരെ ഒരു മണിക്കൂറാണ് പ്രത്യേക വ്യാപാരം.

 

ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ബോണ്ട് എന്നിവയുടെ ട്രേഡിംഗ് സമയം വൈകിട്ട് അഞ്ചുമുതല്‍ ഏഴുവരെയാണ്. ഹിന്ദു കലണ്ടര്‍ പ്രകാരം ദീപാവലിക്കാണ് പുതിയ വര്‍ഷം ആരംഭിക്കുന്നത്. ആ ദിനത്തില്‍ ഓഹരി വ്യാപാരം നടത്തിയാല്‍ ആവര്‍ഷം മുഴുവന്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകും എന്നാണ് വിശ്വാസം. തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും.

OTHER SECTIONS