ചെറുകിട ബിസിനസുകളെ സഹായിക്കാന്‍ ഓണ്‍ലൈന്‍ സെയില്‍സുമായി ഡെല്‍

By online desk.13 09 2019

imran-azhar

 

കൊച്ചി : ഇന്ത്യയിലെ ചെറുകിട ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കാന്‍ ഓണ്‍ലൈന്‍ സെയില്‍സ് സ്ട്രാറ്റജിയുമായി ഡെല്‍.

 

ചെറുകിട ഐ ടി സ്ഥാപനങ്ങള്‍ക്കും മറ്റും അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഡെല്‍, ഡെല്‍ ഇഎംസി ഉത്പന്നങ്ങളും പരിഹാരങ്ങളും ഡെല്‍ വെബ്‌സൈറ്റില്‍ നിന്ന് നേരിട്ട് വാങ്ങുകയും അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള സ്‌പെസിഫിക്കേഷനുകള്‍ കസ്റ്റമൈസ് ചെയ്യുകയും ചെയ്യാം. ശരിയായ സാങ്കേതികവിദ്യ ശരിയായ സമയത്ത് തിരഞ്ഞെടുക്കുന്ന ചെറുകിട ബിസിനസുകള്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനാകുമെന്നാണ് ഡെല്‍ കരുതുന്നത്.

 

ചെറുകിട കമ്പനികളെ സഹായിക്കുന്നതിനായി സാങ്കേതികവിദ്യ ഉപദേശകരെയും ഡെല്‍ നിമയിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഡെല്‍ ഇന്ത്യയുടെ വെബ്‌സൈറ്റായ ംംം.റലഹഹ.രീ.ശി നിന്ന് ലഭിക്കും.

 

 

 

OTHER SECTIONS