ധനലക്ഷ്മി ബാങ്ക് കോട്ടക്കല്‍ ശാഖ ഉദ്ഘാടനം

ധനലക്ഷ്മി ബാങ്കിന്റെ കോട്ടക്കല്‍ ശാഖയുടെ ഉദ്ഘാടനം കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിക്ക് പിറക് വശത്തെ ബി.എച്ച് റോഡിലെ ജാസ്സി അര്‍ക്കേഡില്‍ കോട്ടക്കല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ നിര്‍വഹിച്ചു.

author-image
Web Desk
New Update
ധനലക്ഷ്മി ബാങ്ക് കോട്ടക്കല്‍ ശാഖ ഉദ്ഘാടനം

ധനലക്ഷ്മി ബാങ്കിന്റെ കോട്ടക്കല്‍ ശാഖയുടെ ഉദ്ഘാടനം കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിക്ക് പിറക് വശത്തെ ബി.എച്ച് റോഡിലെ ജാസ്സി അര്‍ക്കേഡില്‍ കോട്ടക്കല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ നിര്‍വഹിച്ചു.

എ.ടി.എം ന്റെ ഉദ്ഘാടനം കോട്ടക്കല്‍ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി മാധവന്‍കുട്ടി വാരിയര്‍ നിര്‍വഹിച്ചു. ലോക്കര്‍ ഉദ്ഘാടനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ അശ്വിത് എസ്. നിര്‍വഹിച്ചു. കാഷ് കൗണ്ടര്‍ ഉദ്ഘാടനം ചീഫ് മെഡിക്കല്‍ സര്‍വീസ്, ആസ്റ്റര്‍ മിംമ്‌സ്, കോട്ടക്കല്‍ ഡോ, ഹരി പി എസ് നിര്‍വഹിച്ചു.

ധനലക്ഷ്മി ബാങ്കിന്റെ മേനേജിംഗ് ഡയറക്ടറും സി.ഇ.ഒ യുമായ ശിവന്‍ ജെ.കെ, ഡയറക്ടര്‍ സി. കെ ഗോപിനാഥന്‍, ജനറല്‍ മേനേജര്‍ ചന്ദ്രന്‍ എല്‍, വാര്‍ഡ് മെമ്പര്‍ ശബ്ന ഷാഹുല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഫരീദ എം.പി എന്നിവര്‍ സന്നിഹിതരായിരുന്നു

business money banking dhanalakshmi bank kottakkal