ഇന്ധനവിലയില്‍ നേരിയ കുറവ്: ഡീസലിന് ഏഴ് പൈസ കുറഞ്ഞു

By Anju N P.27 Jul, 2018

imran-azhar


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഡീസലിന് ഇന്ന് ഏഴ് പൈസയാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ ഡീസലിന് 72.54 രൂപയായി. അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ലീറ്റര്‍ പെട്രോളിന് 79.39 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

 

അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വര്‍ധിച്ച സുതാര്യത കൈവരുത്താനും ഇത് സഹായിക്കും.

OTHER SECTIONS