ഡബിള്‍ഹോഴ്‌സിന്റെ പ്രകൃതിദത്ത തേങ്ങാപ്പാല്‍ വിപണിയില്‍

By anju.23 Aug, 2017

imran-azhar

 

 


പ്രമുഖ ഭക്ഷ്യോത്പാദകരായ മഞ്ഞിലാസ് ഡബിള്‍ഹോഴ്‌സ് പുതിയ ഉത്പന്നവുമായി വിപണിയില്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡബിള്‍ ഹോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറും പ്രമുഖ നടിയുമായ ശോഭന നിര്‍വഹിച്ചു . കൃത്രിമ രുചിക്കൂച്ചുകളൊന്നുമില്ലാത്ത തീര്‍ത്തും ആരോഗ്യപ്രദവുമായ ഉത്പന്നമാണ് ഡബിള്‍ഹോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടമ്മമാര്‍ക്ക് ജോലിഭാരം കുറക്കുന്നതിനും പാചകം എളുപ്പമാക്കുന്നതിനും ഈ ഉത്പന്നം സഹായിക്കും

 

100% പ്രകൃതിദത്തമായ തേങ്ങാപ്പാലാണ് തങ്ങള്‍ വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് മഞ്ഞിലാസ് ഗ്രൂപ്പ് ചെയര്‍മാന്‍ സജീവ് മഞ്ഞില, ഡയറക്ടര്‍ സന്തോഷ് മഞ്ഞില, ജനറല്‍ മാനേജര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സുനില്‍ പി. കൃഷ്ണപിള്ള തുടങ്ങിയവര്‍ പറഞ്ഞു. 400 മില്ലി ക്യാനില്‍ വിപണിയില്‍ എത്തുന്ന ഡബിള്‍ ഹോഴ്‌സ് തേങ്ങാപ്പാലിന്റെ വില 128 രൂപയാണ്. ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഡബിള്‍ ഹോഴ്‌സ് തേങ്ങാപ്പാല്‍ ലഭ്യമായിരിക്കും.

 

OTHER SECTIONS