ഡോ. സഞ്ജീവ് തോമസിന് അംബാസിഡര്‍ ഓഫ് എപ്പിലപ്‌സി അവാര്‍ഡ്

By anju.29 06 2019

imran-azhar

 

 

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും അപസ്മാര രോഗ വിദഗ്ധനുമായ ഡോ. സഞ്ജീവ് തോമസിന് ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് എപ്പിലപ്‌സിയുടെ അംബാസിഡര്‍ ഓഫ് എപ്പിലപ്‌സി അവാര്‍ഡിന് ലഭിച്ചു. ഈ മാസം 22ന് ബാംഗോക്കില്‍ നടന്ന അന്താരാഷ്ട്ര എപ്പിലപ് സി കോണ്‍ഗ്രസില്‍ അവാര്‍ഡ് സമ്മാനിച്ചു.
കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഈ അവാര്‍ഡിന് അര്‍ഹനാകുന്ന ആറാമത്തെ വ്യക്തിയാണ് അദ്ദേഹം.

 

OTHER SECTIONS