ഇ-കൊമേഴ്‌സ് രംഗം കുതിപ്പ് തുടരുന്നു

By online desk .12 05 2020

imran-azhar

 

മുംബൈ: കോവിഡ് 19 സൃഷ്ടിച്ച അനുകൂല സാഹചര്യം മുതലെടുത്ത് ഇന്ത്യയിലെ ഇ- കൊമേഴ്‌സ് രംഗം കുതിക്കുന്നു. ഷോപ്പിംഗിനുള്ള അനുയോജ്യ മാര്‍ഗ്ഗമായി ഇ-കൊമേഴ്‌സ് ഉയര്‍ന്നുവരുന്നതായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇ-കൊമേഴ്‌സ് ഷോപ്പിംഗ് ശൈലിയില്‍ മുന്നോട്ടുപോകുന്നെന്ന്35% ഉപഭോക്താക്കള്‍ സമ്മതിച്ചതായി ബിസിജി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, 54 ശതമാനം ഉപഭോക്താക്കളും മാളുകളിലെ ചെലവ് കുറയ്ക്കുകയാണ്.

 

ഷോപ്പിംഗ് മാളുകളിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ നേരിടുന്ന ആഘാതം തുടരുമെന്നാണു സൂചന. ടയര്‍ 2, 3 പട്ടണങ്ങള്‍ ഇപ്പോഴും പരമ്പരാഗത വിപണന രീതികളെ ആശ്രയിക്കുന്നുണ്ടെങ്കിലും നിലവില്‍ ഇ-കൊമേഴ്‌സ് പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണു വളരുന്നത്. 85% ഉപഭോക്താക്കളും പൊതു ഇടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിസിജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 


ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്താത്തവരോ പരിമിതമായി മാത്രം നടത്തിയിരുന്നവരോ ഒക്കെ നിലവിലെ സാഹചര്യം കാരണം ഇത് പരീക്ഷിക്കുന്നു. തുടങ്ങിക്കിട്ടാനുള്ള തടസം അതോടെ നീങ്ങി. ഇതൊരു വലിയ മാറ്റമാണ്. അതിനാല്‍, ഓണ്‍ലൈന്‍ ഷോപ്പിംഗിന് വലിയ കുതിപ്പുണ്ടാകുന്നുണ്ട്. ലോക്ക് ഡൗണിനു ശേഷവും ഉപയോക്താക്കള്‍ കുറച്ചുകാലത്തേക്ക് മാളുകളിലേക്ക് പോകാന്‍ മടിക്കും-ബിസിജിയുടെ പങ്കാളിയും അസോസിയേറ്റ് ഡയറക്ടറുമായ കനിക സംഘി പറഞ്ഞു.

 

OTHER SECTIONS