കോഴിയിറച്ചി വ്യാപാരത്തെ ബാധിച്ച് നിപ്പ വൈറസ്

By Kavitha J.08 Jun, 2018

imran-azhar

കൊച്ചി: നിപ്പ വൈറസ്, വ്യാജ പ്രചരണത്തിലൂടെ നഷ്ടമായത് എഴുപത് കോടിയോളം രൂപ. നിപ്പ വൈറസ് കോഴിയിലൂടെയാണ് പകരുന്നതെന്ന വ്യാജപ്രചാരണത്തെത്തുടര്‍ന്ന് കോഴിയിറച്ചി വില്‍പ്പനയില്‍ 40% ഇടിവുണ്ടായെന്നാണ് പോള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി പറയുന്നത്. റമസാന്‍ സീസണ്‍ പ്രമാണിച്ച് കോഴിയിറച്ചി വ്യാപാരത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാവേണ്ടതാണ. ചിക്കന്‍ സംസ്‌ക്കരിച്ചു വില്‍പ്പന നടത്തുന്ന വന്‍കിട ബ്രാന്‍ഡുകള്‍ക്ക് 40% വരെ വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

 

സാധാരണ ആഴ്ചകളില്‍ ഒരു കോടി കിലോഗ്രാം കോഴിയിറച്ചിയാണ് കേരളത്തില്‍ വിറ്റ് പോകുന്നത്. എന്നാല്‍ ഇപ്പോള്‍ 60 ലക്ഷം കിലോ മാത്രമാണ് വിറ്റ് പോകുന്നത്. ഫാമുകളില്‍ നേരത്തേ കിലോയ്ക്ക് 100 രൂപ കിട്ടിയിരുന്നത് ഡിമാന്‍ഡ് കുറഞ്ഞ് 80-82 രൂപയിലെത്തി. കോഴിക്കുഞ്ഞിന് 50 രൂപ വിലയാണ് ഇപ്പോള്‍ കിട്ടുന്നത്. നിലവിലെ സാഹചര്യത്തില്‍ കോഴിയെ വില്‍ക്കുന്നത് നഷ്ടം സഹിച്ചു കൊണ്ടാണന്ന് സംഘടന പറയുന്നു. ആദ്യ ആഴ്ചയില്‍ 10 ലക്ഷം കിലോയും രണ്ടാം ആഴ്ചയില്‍ 20 ലക്ഷം കിലോയും മൂന്നാം ആഴ്ചയില്‍ 40 ലക്ഷം കിലോയുമാണ് വില്‍പ്പനയില്‍ കുറവുണ്ടായത്, വില്‍പ്പനയില്‍ ആകെ 70 ലക്ഷം കിലോ കുറവുണ്ടെന്നു കണക്കാക്കിയാല്‍ കിലോ 100 രൂപ വച്ച് 70 കോടിയുടെ നഷ്ടമാണിതെന്നു സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പറഞ്ഞു.

 

OTHER SECTIONS