'ഗോ ഗ്രീന്‍ പ്ലസുമായി കൈകോര്‍ത്ത് ഫെഡറല്‍ ബാങ്ക്

കൊറിയര്‍ കൈമാറ്റങ്ങളില്‍ പരിസ്ഥിതി ആഘാതം ലഘൂകരിക്കാനുള്ള ഡിഎച്ച്എല്‍ എക്‌സ്പ്രസ് ഇന്ത്യയുടെ 'ഗോ-ഗ്രീന്‍ പ്ലസ്' പദ്ധതിക്കൊപ്പം കൈകോര്‍ത്ത് ഫെഡറല്‍ ബാങ്ക്.

author-image
anu
New Update
'ഗോ ഗ്രീന്‍ പ്ലസുമായി കൈകോര്‍ത്ത് ഫെഡറല്‍ ബാങ്ക്

കൊച്ചി: കൊറിയര്‍ കൈമാറ്റങ്ങളില്‍ പരിസ്ഥിതി ആഘാതം ലഘൂകരിക്കാനുള്ള ഡിഎച്ച്എല്‍ എക്‌സ്പ്രസ് ഇന്ത്യയുടെ 'ഗോ-ഗ്രീന്‍ പ്ലസ്' പദ്ധതിക്കൊപ്പം കൈകോര്‍ത്ത് ഫെഡറല്‍ ബാങ്ക്. വിദേശ രാജ്യങ്ങളിലേക്ക് കൊറിയര്‍ അയക്കുമ്പോഴും അവിടെ നിന്ന് സ്വീകരിക്കുമ്പോഴും ഉണ്ടാകുന്ന കാര്‍ബണ്‍ മലിനീകരണം ഗണ്യമായി കുറയ്ക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ബാങ്കിന്റെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ (ഇഎസ്ജി) പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഡിഎച്ച്എല്ലുമായുള്ള കരാറില്‍ ഗോ ഗ്ലീന്‍ പ്ലസ് സേവനം ഉള്‍പ്പെടുത്തിയത്. കൊറിയര്‍ സേവനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതിന് സുസ്ഥിര വ്യോമ ഇന്ധനമാണ് (എസ് എ എഫ്) ഡിഎച്ച്എല്‍ ഗ്രോ ഗ്രീന്‍ പ്ലസ് സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

federal bank Latest News Business News