വമ്പന്‍ ഓഫറുകളുമായി ഈ മാസം 29 മുതല്‍ ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ്

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഇ കൊമേഴ്സ് വിപണന പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട് അതിന്റെ ഏറ്റവും വലിയ ഫ്ളാഗ്ഷിപ് പരിപാടിയായ 'ദ ബിഗ് ബില്യണ്‍ ഡേയ്സു'മായി തിരിച്ചെത്തുന്നു.

author-image
online desk
New Update
വമ്പന്‍ ഓഫറുകളുമായി ഈ മാസം 29 മുതല്‍ ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ്

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഇ കൊമേഴ്സ് വിപണന പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട് അതിന്റെ ഏറ്റവും വലിയ ഫ്ളാഗ്ഷിപ് പരിപാടിയായ 'ദ ബിഗ് ബില്യണ്‍ ഡേയ്സു'മായി തിരിച്ചെത്തുന്നു. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് ബിഗ് ബില്യണ്‍ ഡേയ്സ് വിപണന മേള. സെപ്തംബര്‍ 29 അര്‍ധരാത്രി മുതലാണ് ബിഗ് ബില്യണ്‍ സീസണ്‍ ആരംഭിക്കുന്നതെങ്കിലും ഫ്ളിപ്കാര്‍ട് പ്ലസ് ഉപയോക്താക്കള്‍ക്ക് നാലു മണിക്കൂര്‍ മുമ്പ് തന്നെ ഓഫറുകള്‍ കാണാനാകും.

ഷോപ്പിംഗ് കൂടുതല്‍ എളുപ്പവും ആയാസരഹിതവുമാക്കുന്നതിന് ആക്സിസ്, ഐസിഐസിഐ ബാങ്കുകളുമായി ഫ്ളിപ്കാര്‍ട് ധാരണയായിട്ടുണ്ട്. ഫാഷന്‍, ടിവി, അപ്ലയന്‍സസ്, വീട്ടുപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, ബ്യൂട്ടി, സ്പോര്‍ട്സ്, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, സ്മാര്‍ട് ഡിവൈസുകള്‍, പേഴ്സണല്‍ കെയര്‍ അപ്ലയന്‍സസ്, ട്രാവല്‍ തുടങ്ങിയ വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ സെപ്തംബര്‍ 29 നും മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ സെപ്തംബര്‍ 30 നും വിപണനം ആരംഭിക്കും.

മെട്രോ നഗരങ്ങള്‍ മുതല്‍ ചെറിയ പട്ടണങ്ങളില്‍ വരെ എത്തുന്ന എത്തുന്ന രീതിയിലാണ് ഇത്തവണ ബിഗ് ബില്യണ്‍ സീസണ്‍ സൗകര്യം ചെയ്തിരിക്കുന്നത്. ഇനി മുതല്‍ കൂടുതല്‍ പിന്‍ കോഡുകളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.

ഉപകരണങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ വാങ്ങാനാവുന്ന അവസരവും ആദ്യമായി ബിഗ് ബില്യണ്‍ ഡേയ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 144 മണിക്കൂറിലെ മൊത്തം വില്‍പ്പനയില്‍ ഓരോ മണിക്കൂറിലും വില്‍പ്പനക്കാരില്‍ നിന്ന് ആകര്‍ഷകമായ ഓഫറുകള്‍ ലഭിക്കും. 200 വിഭാഗങ്ങളിലായി പതിനായിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അണിനിരത്തിയിരിക്കുന്നു. ഇതാദ്യമായി ഈ വര്‍ഷം ഇന്ത്യയിലെ നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, കൈത്തൊഴിലുകാര്‍ എന്നിവര്‍ക്ക് ഫ്ളിപ്കാര്‍ട് സമര്‍ത്ഥ് വഴി വിപണന മേളയില്‍ പങ്കെടുക്കാന്‍ കഴിയുന്നു.

ഫ്ളിപ്കാര്‍ടിന്റെ വിവിധ വായ്പ സൗകര്യങ്ങളായ കാര്‍ഡ്ലെസ്് ക്രെഡിറ്റ്, ഫ്ളിപ്കാര്‍ട് പേ ലേറ്റര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവയിലൂടെ 50 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് മേളയില്‍ പങ്കെടുക്കാനാവും. ആക്സിസ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കും 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും.

 

 

flipkart big billions days