ഫ്ളിപ്പ്കാര്‍ട്ട് 90 ശതമാനം വിലക്കിഴിവുമായി ബിഗ് ബില്യണ്‍ ഡേ സെയില്‍ ആരംഭിക്കുന്നു

By Anju.09 Sep, 2017

imran-azhar

 

90 ശതമാനം വിലക്കിഴിവുമായി ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയില്‍ ആരംഭിക്കുന്നു. സെപ്തംബര്‍ 20 മുതല്‍ 24 വരെയാണ് ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ സെയില്‍ ആരംഭിക്കുന്നത്.

 

നാലാമത് ബിഗ് ബില്യണ്‍ ഡേ സെയ്ല്‍ ആണ് ഫ്ലിപ്കാര്‍ട്ടില്‍ ഈ വര്‍ഷം നടക്കുക. ഓഫറുകള്‍ക്കും ഡീലുകള്‍ക്കും പുറമെ സ്വദേശിയും വിദേശിയുമായ വിവിധ മുന്‍നിര ബ്രാന്റുകളെ ഉള്‍പ്പെടുത്തി, 80ഓളം വിഭാഗങ്ങളില്‍പെട്ട ഉല്‍പന്നങ്ങളുടെ പ്രത്യേക ശേഖരവും ഫ്ലിപ്കാര്‍ട്ടില്‍ ഇത്തവണ ഉണ്ടാവും. സ്മാര്‍ട്ട്‌ഫോണുകള്‍, പുസ്തകങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍, ഫാഷന്‍, തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഉല്‍പ്പന്നങ്ങല്‍ ഓഫര്‍ വിലയില്‍ വില്‍പനയ്ക്കുണ്ടാവും. എന്നാല്‍ എതെല്ലാം ബ്രാന്‍ഡുകളാണ് വില്‍പനയുടെ ഭാഗമാവുക എന്ന് വ്യക്തമല്ല.


90 ശതമാനം വരെ വിലക്കിഴിവിലാണ് ബിഗ്ബില്യണ്‍ ഡേ സെയില്‍ നടക്കുക. ഫാഷന്‍, ഗൃഹോപകരണ വിഭാഗങ്ങളില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഉള്‍പെടുത്തും. ഒപ്പം മികച്ച സേവനവും വേഗതയേറിയ ഡെലിവെറിയും ഫ്ലിപ്കാര്‍ട്ട് ഇത്തവണ വാഗ്ദാനം ചെയ്യുന്നുണ്ട്.

 

എസ്ബിഐ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേകം ഓഫറുകളുമുണ്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ സേവനം ഉപയോഗിക്കാനുള്ള സൗകര്യം ഫ്ലിപ്കാര്‍ട്ട് ആദ്യമായി നല്‍കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതുകൂടാതെ നോ കോസ്റ്റ് ഇഎംഐ, പ്രൊഡക്റ്റ് എക്‌സ്‌ചേഞ്ച്, ബൈബാക്ക് ഗാരന്റി, ബൈ നൗ പേ ലേറ്റര്‍ തുടങ്ങിയ പണമിടപാട് ഫ്ലിപ്കാര്‍ട്ട് സൗകര്യങ്ങളും ലഭ്യമാക്കും.

 

മറ്റ് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ആമസോണ്‍, പേടിഎം, സ്‌നാപ്ഡീല്‍ തുടങ്ങിയവ ഉത്സവകാല വില്‍പനമേളയുടെ തീയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

OTHER SECTIONS