ഫ്ലിപ്കാർട്ടിന്റെ എഴുപത് ശതമാനം വാള്‍മാര്‍ട്ട് വാങ്ങുന്നു!

By BINDU PP .09 May, 2018

imran-azhar

 

 

ഫ്ലിപ്കാർട്ടിന്റെ എഴുപത് ശതമാനം വാള്‍മാര്‍ട്ട് വാങ്ങുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ സംരംഭമാണ് ഫ്ലിപ്കാർട്ട്. ഫ്‌ലിപ്കാര്‍ട്ടിന്റെ 70 ശതമാനം ഓഹരിയും അമേരിക്ക കേന്ദ്രമായ ബഹുരാഷ്ട്ര സൂപ്പര്‍ മാര്‍ക്കറ്റ് കമ്ബനി വാള്‍മാര്‍ട്ട് വാങ്ങുന്നു. ഈ വിവരം പ്രഖ്യാപിക്കുന്നതിനായി വാള്‍മാര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഡഗ് മക്മില്ലര്‍ ഇന്ത്യയിലെത്തി.

ഗൂഗിളിന്റെ ആല്‍ഫബറ്റും ഫ്‌ലിപ്കാര്‍ട്ടിന്റെ അഞ്ച് ശതമാനം ഓഹരി വാങ്ങാനിരിക്കുകയാണ്.2100 കോടി ഡോളറിനാണ് ഭൂരിഭാഗം ഓഹരികളും വാള്‍മാര്‍ട്ട് വാങ്ങുന്നത്. തുടക്കത്തില്‍ ഇരുനൂറ് കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നത്. വാള്‍മാര്‍ട്ട് ഫ്‌ലിപ്കാര്‍ട്ടിനെ സ്വന്തമാക്കുന്നതോടെ സ്ഥാപകനും ചെയര്‍മാനുമായ സച്ചിന്‍ ബന്‍സാല്‍ സ്ഥാനം രാജിവെക്കും.

OTHER SECTIONS