രണ്ടു മാസത്തില്‍ കാലിയായി ഇന്ത്യന്‍ വിദേശനാണ്യം

ഇന്ത്യ ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ച വിദേശനാണ്യ ശേഖരം വെറും രണ്ടു മാസം കൊണ്ടു കാലിയായതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 22 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതല്‍ ശേഖരം 3.27 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 600.42 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.ഏപ്രില്‍ 15 ന് അവസാനിച്ച ആഴ്ചയില്‍ ഫോറെക്സ് കരുതല്‍ ശേഖരം 311 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 603.694 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

author-image
Priya
New Update
രണ്ടു മാസത്തില്‍ കാലിയായി ഇന്ത്യന്‍ വിദേശനാണ്യം

മുംബൈ: ഇന്ത്യ ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ച വിദേശനാണ്യ ശേഖരം വെറും രണ്ടു മാസം കൊണ്ടു കാലിയായതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 22 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതല്‍ ശേഖരം 3.27 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 600.42 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.ഏപ്രില്‍ 15 ന് അവസാനിച്ച ആഴ്ചയില്‍ ഫോറെക്സ് കരുതല്‍ ശേഖരം 311 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 603.694 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇതു തുടര്‍ച്ചയായി ഏഴാം തവണയാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഇടിയുന്നത്. റഷ്യ -യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം രണ്ടു മാസത്തിനുള്ളില്‍ 30 ബില്യണ്‍ ഡോളറിലധികമാണു ശേഖരത്തില്‍നിന്നു തുടച്ചുനീക്കപ്പെട്ടത്.

മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകങ്ങളായ ഫോറിന്‍ കറന്‍സി അസറ്റുകളിലും (എഫ്.സി.എ), സ്വര്‍ണ കരുതല്‍ ശേഖരത്തിലും ഇടിവ് പ്രകടമാണ്. ഏപ്രില്‍ 22ന് അവസാനിച്ച ആഴ്ചയില്‍ എഫ്.സി.എ. 2.835 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 533.933 ബില്യണ്‍ ഡോളറിലെത്തി. വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യു.എസ്. ഡോളര്‍ ഇതര ആസ്തികളുടെ മൂല്യത്തിലുണ്ടായ കയറ്റങ്ങളും ഇറക്കങ്ങളുമാണ് റിപ്പോര്‍ട്ടുകളില്‍ പ്രതിഫലിച്ചത്.

സ്വര്‍ണ ശേഖരം 377 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 42.768 ബില്യണ്‍ ഡോളറായി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്സ് (എസ്.ഡി.ആര്‍) 33 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.662 ബില്യണ്‍ ഡോളറായെന്നും ആര്‍.ബി.ഐ. കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഐ.എം.എഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില 26 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 5.060 ബില്യണ്‍ ഡോളറായി.

ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരത്തിലേക്ക് 30 ബില്യണ്‍ ഡോളര്‍ ചേര്‍ക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുത്തിട്ടുണ്ട്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ തുക നഷ്ടപ്പെട്ടെന്നാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുദ്ധത്തെ തുടര്‍ന്നു രാജ്യാന്തര എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ശേഖരത്തെ വലിയതോതില്‍ ബാധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് തടയാന്‍ ഡോളര്‍ വലിയതോതില്‍ വിറ്റഴിച്ചതാണ് ശേഖരത്തില്‍ വിള്ളലുണ്ടാക്കിയത്.

foreign currency collection empty 2 months