വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ തുടരുന്നു: വിപണിയില്‍ കനത്ത ചാഞ്ചാട്ടം

By Priya.02 05 2022

imran-azhar

മുംബൈ : തുടര്‍ച്ചയായി ഏഴാമത്തെ മാസവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ രാജ്യത്ത ഓഹരി വിപണിയില്‍ അറ്റവില്‍പനക്കാരായി. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇത്രയുംകാലം തുടര്‍ച്ചയായുള്ള വിറ്റ് പിന്മാറല്‍ ഇത് ആദ്യമായാണ്. യുസിലെ നിരക്ക് വര്‍ധന, റഷ്യ-യുക്രൈന്‍ സംഘര്‍ഷം, ഉത്പന്ന വിലവര്‍ധന, വിപണിയിലെ ഉയര്‍ന്ന മൂല്യം എന്നിവയാണ് ആഭ്യന്തര വിപണിയില്‍നിന്ന് വിദേശ നിക്ഷേപകരുടെ പലായനം തുടരാന്‍ കാരണം.

 

 

വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും റീട്ടെയില്‍ നിക്ഷേപകരുടെയും ഇടപെടലാണ് സൂചികകളെ വന്‍തകര്‍ച്ചയില്‍നിന്ന് താങ്ങിനിര്‍ത്തിയത്.യുഎസ് ട്രഷറി ആദായത്തില്‍ ഈയിടെയുണ്ടായ വര്‍ധനവാണ് വികസ്വര വിപണികളില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കാനിടയാക്കിയത്. 2020 മാര്‍ച്ചിനുശേഷം രാജ്യത്തെ സൂചികകളിലുണ്ടായ മുന്നേറ്റം വിപണിയെ ഉയര്‍ന്ന മൂല്യത്തിലെത്തിച്ചതും കരുതലെടുക്കാന്‍ പ്രേരിപ്പിച്ചു.

 

OTHER SECTIONS