പെ​ട്രോ​ളി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 13 പൈസയും; ഇന്ധന വിലയിൽ നേരിയ കുറവ്

By Sooraj Surendran.20 10 2018

imran-azhar

 

 

ന്യൂ ഡൽഹി: ഏറെ നാളത്തെ വൻ കുതിപ്പിന് ശേഷം ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിന് 40 പൈസയും ഡീസലിന് 13 പൈസയുമാണ് കുറവ് വന്നിരിക്കുന്നത്.

 

തലസ്ഥാനത്ത് നിലവിൽ പെട്രോൾ വില 85.33 രൂപയും, ഡീസൽ വില 80.64 രൂപയുമാണ്. അതേസമയം ഡൽഹിയിൽ പെട്രോളിന് 81.99 രൂപയും ഡീസലിന് 75.36 രൂപയിലും എത്തി നിൽക്കുകയാണ്.

 

തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

OTHER SECTIONS