ഇന്ധന വില വീണ്ടും മുകളിലോട്ട്; ഡീസലിന് 25 പൈസ കൂടി

By anju.10 10 2018

imran-azhar


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് ഇന്ന് 25 പൈസയാണ് വര്‍ധിച്ചത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.


കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 78.08 രൂപയായി ഉയര്‍ന്നു. അതേസമയം പെട്രോള്‍ വില 84.12 ആയി തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് വില 79.58 രൂപയായി ഉയര്‍ന്നു. പെട്രോള്‍ വില 85.62 രൂപയാണ്.


കോഴിക്കോട് ഡീസലിന്റെ വില 78.44 രൂപയായി വര്‍ധിച്ചു. പെട്രോള്‍ വില 84.49 രൂപയാണ്. മുംബൈയില്‍ ഡീസല്‍ വില 77.92 രൂപയായി ഉയര്‍ന്നു. പെട്രോള്‍ വില 87.72 രൂപയാണ്. ഡല്‍ഹിയിലെ ഡീസല്‍, പെട്രോള്‍ വില യഥാക്രമം 74.35 രൂപ, 82.26 രൂപ എന്നിങ്ങനെയാണ്.

OTHER SECTIONS