ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; പെട്രോളിന് 38 പൈസ കൂടി

By anju.10 01 2019

imran-azhar

 


കൊച്ചി : ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 38 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചു. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് എട്ട് പൈസയും വര്‍ധിച്ചിരുന്നു.

 

കൊച്ചിയില്‍ പെട്രോളിന് 70.82 രൂപയും ഡീസലിന് 66.00 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 71.12 രൂപയും ഡീസലിന് 66.32 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തിയതാണ് ഇന്ധനവില വീണ്ടും വര്‍ധിക്കാന്‍ കാരണം.

OTHER SECTIONS